പറപ്പൂർ: മലപ്പുറം ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീർ സാഹിബിന്റെ പറപ്പൂർ പഞ്ചായത്ത് ചോലക്കുണ്ട് മേഖല തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ബ്ലോക്ക്കോൺഗ്രസ്സ് പ്രസിഡൻറ് നാസർ പറപ്പൂർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മജീദ് മണ്ണിശ്ശേരി അധ്യക്ഷത വഹിച്ചു. നേതാക്കളായ ഇസ്മായിൽ ഊർശ്ശമണ്ണിൽ, വാഹിദ് താഴെക്കാട്ട്, ഷാജി പടിഞ്ഞാറെപുരക്കൽ, അഷ്റഫ് കൊളക്കാട്ടിൽ, കുഞ്ഞാലൻ കോട്ടുപറമ്പിൽ, സാക്കിർ അലി, കബിർ കെ.പി എന്നിവർ പങ്കെടുത്തു.