പുള്ളിശ്ശേരി അബ്ദുറഹിമാൻ എന്ന കുഞ്ഞുട്ട്യാൻ മരണപ്പെട്ടു

എ.ആർ നഗർ - കൊളപ്പുറം സ്വദേശിയും ഡി സി സി മെമ്പറും അൽ അമീൻ ഹോട്ടൽ ഉടമയും ഉജ്ജ്വല പ്രാസംഗികനുമായിരുന്ന  പുള്ളിശ്ശേരി അബ്ദുറഹിമാൻ എന്ന കുഞ്ഞുട്ട്യാൻ മരണപ്പെട്ടു. 

മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ,മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി , മുൻ ബ്ലോക്ക് മെമ്പർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് , ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ്, കിസാൻ  കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്, കിസാൻ  കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, കിസാൻ  കോൺഗ്രസ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം എന്നീ സ്ഥാനമാനങ്ങൾ വഹിച്ചിരുന്നു. നിലവിൽ DCC അംഗമാണ്. 

മയ്യിത്ത് നിസ്കാരം ഇന്ന് വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് കൊളപ്പുറം പെരുംഞ്ചിന  ജുമാ മസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}