സർവ്വകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു

കൊളപ്പുറം: എ.ആർ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ  നേതൃത്വത്തിൽ അബ്ദുറഹിമാൻ നഗറിലെ മുതിർന്ന കോൺഗ്രസ് നേതാവും ഡിസിസി മെമ്പറുമായ പുള്ളിശ്ശേരി അബ്ദുറഹിമാൻ എന്ന കുഞ്ഞുട്ട്യാന്റെ പേരിലുള്ള സർവ്വകക്ഷി അനുസ്മരണ യോഗം കൊളപ്പുറത്ത് എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ അധ്യക്ഷത വഹിച്ചു. 

കെ പി സി സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ് , ഇസ്മായീൽ പൂങ്ങാടൻ മുസ്ലിം ലീഗ്, പാറന്മൽ അഹമദ് മാസ്റ്റർ സിപിഎം, എ പി ഹംസ,റഫീഖ്  ഐ എൻ എൽ, പിഎച്ച് ഫൈസൽ, ബദി ഉസ്മാൻ ജമാഅത്ത്, ചോലക്കൻ അബൂബക്കർ പി ഡി പി, പി പി ആലിപ്പു മൈനോറിറ്റി കോൺഗ്രസ്, കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി,കരീം കാബ്രൻ ,പി കെ മൂസ ഹാജി ,ഹുസൈൻ ഹാജി പി സി , ഗഫൂർ പുള്ളിശ്ശേരി വ്യാപാരി വിവസായി, ഹമീദ് മാസ്റ്റർ വെൽഫയർ പാർട്ടി, ഫൈസൽ കാടേങ്ങൽ വിസ്തം,കാവുങ്ങൽ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}