ഗ്രീൻ ലീഫ് എഫ് സി ജേതാക്കൾ

വേങ്ങര: ഇരിങ്ങല്ലൂർ ഫെയ്മസ് ക്ലബ്ബും അമ്പലമാട് വായനശാലയും സംയുക്തമായി സംഘടിപ്പിച്ച പ്രീമിയർ ലീഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ജിംഖാന അമ്പലമാടിനെ ഒന്നിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തി ഗ്രീൻ ലീഫ് എഫ് സി ജേതാക്കളായി. 

മികച്ച ഗോൾകീപ്പറായി ഗ്രീൻ ലീഫിന്റെ ബാസിത്ത്, ടോപ് സ്കോറർ എ നൗഫൽ എന്നിവർ അർഹരായി. വിജയികൾക്ക് ഊരകം പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി.വി.ഹംസ സമ്മാനങ്ങൾ വിതരണം ചെയ്തു. സി. റഹീം, ടി.ടി ഹംസ, എം ആബിദ്, എം സൈതലവി, കെ ബൈജു. എം.പി അബ്ദുള്ള എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}