കുണ്ടൂർചോല ശിവക്ഷേത്രത്തിൽ ഭാഗവതസപ്താഹം

വേങ്ങര: വലിയോറ കച്ചേരിപ്പടി കുണ്ടൂർചോല ശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. ഞായറാഴ്ച കലവറ നിറയ്ക്കൽ, ആചാര്യവരണം തുടങ്ങിയവ നടന്നു. അടുത്ത ഞായറാഴ്ച വരെ പാരായണം തുടരും. രാവിലെ 6.30 മുതൽ വൈകീട്ട് 6.30 വരെയാണ് പാരായണം.

ക്ഷേത്രം തന്ത്രി കുട്ടല്ലൂർ മനക്കൽ സുദീപ് നാരായണൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി പി.കെ. അമർനാഥ്, യജ്ഞാചാര്യൻ വെള്ളിനേഴി ഹരികൃഷ്ണൻ, സഹാചാര്യൻമാരായ കറുത്തേടത്തില്ലത്ത് കൃഷ്ണൻ നമ്പൂതിരിപ്പാട്, കാലടി ശങ്കരൻ നമ്പൂതിരിപ്പാട് എന്നിവർ കാർമികത്വം വഹിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}