സകരിയ ഊരകത്തിനെ ജന്മനാട് അനുമോദിച്ചു

വേങ്ങര: സാമൂഹ്യ സേവന ബിസ്നസ് രംഗത്തെ വിശിഷ്ട സേവനങ്ങൾ പരിഗണിച്ച് യു.എ.ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ ലഭിച്ച ദുബേക്സ് ഗ്രൂപ്പ്‌ സിഇഒ സകരിയ ഊരകത്തിനെ ജന്മനാട് ആദരിച്ചു. പുത്തൻപീടിക ഹംസത്തുൽ കർറാർ മദ്റസയിൽ നടന്ന ചടങ്ങിൽ ഊരകം പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് കെ കെ മൻസൂർ കോയ തങ്ങളും വ്യവസായിയും പൊതുപ്രവർത്തകനുമായ സബാഹ് കുണ്ടുപുഴക്കലും ചേർന്നു ഉപഹാരം നൽകി.

സയ്യിദ് സഖഫ് ആദൂര്‍ തങ്ങള്‍, യൂസുഫ് സഖാഫി ഇരിങ്ങല്ലൂര്‍ എന്നിവർ സംബന്ധിച്ചു. തന്റെ മുന്നോട്ടുള്ള വഴികളിൽ വെളിച്ചം പകർന്ന സർവ്വരോടും  നന്ദിയും കടപ്പാടും ഉണ്ടാകുമെന്നും ഇത് നാടിന്റെ കൂടി അഭിമാന നേട്ടം ആണെന്നും അനുമോദനം സ്വീകരിച്ചുകൊണ്ട് സംസാരിച്ച കോട്ടയില്‍ സക്കരിയ ഊരകം പറഞ്ഞു. ചടങ്ങിൽ ശറഫു അഹ്സനി സ്വാഗതവും കെടി മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}