ഫ്രറ്റേണിറ്റി സ്ഥാപക ദിനം ആചരിച്ചു

വേങ്ങര: ഫ്രറ്റേണിറ്റി മൂവ്മെന്റ് വേങ്ങര മണ്ഡലം കമ്മറ്റിയുടെ കീഴിൽ സ്ഥാപകദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് നിഹാദ് പി.പിയുടെ നേതൃത്വത്തിൽ പതാകയുയർത്തി. തുടർന്ന്  വേങ്ങര ഹെൽത്ത് സെന്റർ ശുചീകരണം നടത്തി. ശുചീകരണ പ്രവർത്തനത്തിന് 
സെക്രട്ടറി ഇർഫാൻ വലിയപറമ്പ്, വൈസ് പ്രസിഡണ്ട് അജ്മൽ കുന്നുംപുറം, മണ്ഡലം കമ്മറ്റി അംഗങ്ങളായ അബ്ദുല്ല ഹനീഫ്,ഷജറീന, മിസ്‌വിൻ അരീക്കൻ, ബാസിമ, ഷമീം എ.പി, അഹമ്മദ് ജഹാൻ, സജ്ജാദ്, സഹനൂൻ, അംജദ് തുടങ്ങിയവർ നേതൃത്വം നൽകി. 

വേങ്ങര ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ, ഡോക്ടർ ഈസ എന്നിവർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}