വിദ്യാർത്ഥികളെ പി ടി എ കമ്മറ്റിയും അധ്യാപകരും ചേർന്ന് അനുമോദിച്ചു

വേങ്ങര: പഞ്ചായത്തിൽ എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് പരീക്ഷകളിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ വേങ്ങര ജി എം വി എച്ച് എസ് സ്കൂളിലെ 15 വിദ്യാർത്ഥികളെയും പി ടി എ കമ്മറ്റിയും സ്കൂൾ അധ്യാപകരും ചേർന്ന് ആദരിച്ചു.

പി ടി എ പ്രസിഡന്റ് കെ ടി ഹസ്സൻകോയ ഉദ്ഘാടനം നിർവഹിച്ചു. എച്ച് എം ബിന്ദു ടീച്ചർ അധ്യക്ഷത വഹിച്ചു. ശ്രീജിത്ത്‌ മാഷ്, സുധീർ മാഷ് സകീന ടീച്ചർ, അൻവർ മാഷ്, പി ടി എ അംഗങ്ങളായ സുബ്രഹ്മണ്യൻ, ശാലിനി, നിഷ, ആരിഫ പി വി മദർ, പി ടി എ പ്രസിഡന്റ് ആമിനാബി എന്നിവർ ആശംസകൾ അർപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}