കുടുംബ സംഗമം നടത്തി

വേങ്ങര: രണ്ടാമത് തുപ്പിലിക്കാട്ട് കുടുംബ സംഗമം കുന്നുംപുറം അല്‍ ജസീറ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. പറപ്പൂര്, കൊളപ്പുറം, കുന്നുംപുറം ഭാഗങ്ങളില്‍ വ്യാപിച്ച് കിടക്കുന്നതാണ് തുപ്പിലിക്കാട്ട് കുടുംബം.  പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. അശ്റഫ് ഹാജി പറപ്പൂര് അധ്യക്ഷത വഹിച്ചു.

ടി കെ മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, ടി കെ മുഹമ്മദ് കുട്ടി മാസ്റ്റര്‍, ടി കുഞാലസന്‍ ഹാജി, മുഹമ്മദ് മൗലവി മുഞംപുറം, കുഞാലസന്‍ തോട്ടശ്ശേരിയറ, ഹഷീഫ് ഹുദവി, ടി കെ ശമീം, റശീദലി പ്രസംഗിച്ചു.

വിവിധ മേഖലകളില്‍ കരുത്ത് തെളിയിച്ച വിദ്യാര്‍ഥികളെ അനുമോദിക്കല്‍, മുതിര്‍ന്ന കുടുംബാഗങ്ങളെ ആദരിക്കല്‍ തുടങ്ങിയവയും കുടുംബാഗത്തിന്റെ  എക്സിബിഷനും സാംസ്കാരിക പരിപാടികളും നടന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}