പ്രധാന മന്ത്രിയുടെ വിദ്വേഷ പ്രസംഗം; എസ്.ഡി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചു

തിരൂർ: വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കുക, ഇലക്ഷൻ കമ്മിഷൻ സ്വതന്ത്രവും നീതിപൂർവവുമാക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രധിഷേധത്തിന്റെ ഭാഗമായി എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. 

എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ അൻവർ പഴഞ്ഞി പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

ലോക്സഭാ തിരഞ്ഞെടുപ്പ് കാലയളവിൽ പ്രധാന മന്ത്രി നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ തോൽവി മുന്നിൽ കണ്ട് നടത്തിയതാണെന്നും രാജ്യത്ത് വർഗീയ വിദ്വേഷം പറഞ്ഞ് കൊണ്ട് ജനങ്ങളെ തമ്മിലടിപ്പിച്ച്‌  ഭിന്നിപ്പിച്ചു ഭരിക്കാനാണ് ശ്രമിക്കുന്നതെന്നും അഡ്വ കെസി നസീർ പറഞ്ഞു.

യോഗത്തിന് ജില്ലാ സെക്രട്ടറി അഡ്വ. കെ.സി നസീർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.കെ അബുൽ മജീദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ നജീബ് തിരൂർ, ജുബൈർ കല്ലൻ, സദഖത്ത് താനൂർ, ഉസ്മാൻ തിരൂരങ്ങാടി, മജീദ് വള്ളിക്കുന്ന്, അഷ്‌റഫ്‌ പുത്തനത്താണി പിപി ഇബ്രാഹിം കുട്ടി എന്നിവർ നേതൃത്വം നൽകി. 

താഴെപാലത്തു നിന്നും തുടങ്ങിയ പ്രകടനം തിരൂർ നഗരം ചുറ്റി തിരൂർ ബസ്റ്റാന്റിൽ സമാപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}