വേങ്ങര: മസ്ജിദ് ഹുദാ ഈദ് ഗാഹ് കമ്മിറ്റി ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ ഈദ് ഗാഹ് ഗസ്സക്കുള്ള പ്രാർത്ഥനയും ഐക്യദാർഢ്യവും ആയി മാറി. ജീവിത വിശുദ്ധിയും സത്യസന്ധതയും എന്നും വിജയിക്കുമെന്നും, അല്ലാഹുവിന്റെ പരീക്ഷണങ്ങൾ ക്ഷമയോടെയും പ്രാർത്ഥനയോടെയും അതിജീവിക്കണമെന്നും അന്തിമ വിജയം ഇസ്ലാമിനാണെന്നും
റംസാനിൽ നേടിയെടുത്ത വിശുദ്ധി ജീവിതത്തിലുടനീളം പാലിക്കണമെന്നും ഖത്തീബ് ഓർമ്മിപ്പിച്ചു.
സ്ത്രീകളും കുട്ടികളുമടക്കം വമ്പിച്ച ഒരു ജനാവാലി ഈദ് ഗാഹിൽ പങ്കെടുത്തു. നമസ്കാരത്തിനും തുടർന്നുള്ള ഖുതുബക്കും അബ്ദുൽസ്സലാം ഇ.വി. നേതൃത്വം നൽകി.
വിശുദ്ധ ഖുർആനിലെ സൂറ ഇസ്രാ ആസ്പദമാക്കി വേങ്ങര ഏരിയ ജമാഅത്തെ ഇസ്ലാമി വിവിധ യൂണിറ്റുകൾ നടത്തിയ പ്രശ്നോത്തരിയിലെ വിജയികൾക്ക് സമ്മാന വിതരണവും നടത്തിയ സദസ്സിൽ മധുര പലഹാരവും വിതരണം നടത്തി.
ഈദ് ഗാഹിന് കൺവീനർ ഡോ. യാസീൻ ഇസ്ഹാഖ്, മുഹമ്മദ് അലി ചാലിൽ അഷ്റഫ് പലേരി, സലാം കെ, അലവി എം. പി, റഹിം ബാവ. പി, നിഷാദ് പുല്ലമ്പലവൻ, സുലൈമാൻ ഉമ്മത്തൂർ, എന്നിവർ നേതൃത്വം നൽകി.