മമ്പുറം കുന്നംകുലം ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

മമ്പുറം: പഴമയുടെ പെരുമകൊണ്ട് പ്രസിദ്ധമായ മമ്പുറം കുന്നംകുലം ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം ആവേൻ കുന്നംകുലത്ത് മോഹനൻ കൊടിയേറ്റ് നടത്തിയ താലപ്പൊലി മഹോത്സവം 2024 ഏപ്രിൽ 28 (1199 മേടം 15) ഞായറാഴ്ച ക്ഷേത്രം തന്ത്രി ചിറമംഗലം മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ അതിവിപുലമായി ആഘോഷിക്കുകയാണ്.
         
അന്നേദിവസം പുലർച്ചെ 5:30 ന് കാവുണർത്തൽ ചടങ്ങോടുകൂടി ആരംഭിക്കുന്ന ഉത്സവാഘോഷ പരിപാടികൾ 6 മണിക്ക് ക്ഷേത്രം തന്ത്രി ചിറമംഗലം മനക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ഗണപതി ഹോമം, വിശേഷൽ പൂജകളും വഴിപാടുകളും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് പ്രഭാത ഭക്ഷണം, ഉഷപൂജ, ഉച്ചക്ക് 12:30 മുതൽ അന്നദാനം വൈകീട്ട് 6 മണിക്ക് ദീപാരാധന, പാണ്ടി - പഞ്ചാരി മേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള കലശം എഴുന്നള്ളത്ത്, മഞ്ഞതാലപ്പൊലി.
      
തുടർന്ന് ആസ്വാദകരുടെ മനം കവർന്ന കേരളത്തിലെ പ്രശസ്തരായ RDS തമ്പോലം മലപ്പുറത്തിന്റെയും ഓംശക്തി ശിങ്കാരികാവടി എറണാംകുളത്തിന്റെയും അകമ്പടിയോടെ ശ്രീകുറുമ്പ മമ്പുറം അണിയിച്ചൊരുക്കുന്ന ദേശവരവ്,രാത്രി 9:30 ന് അത്താഴംപൂജ - തയമ്പക - തിരൂടാട എഴുന്നള്ളത്ത്, രാത്രി 11 മണിക്ക് ഓഫ്‌ ബീറ്റ് കാലിക്കറ്റ്‌ അവതരിപ്പിക്കുന്ന ഗാനമേള, പുലർച്ചെ 3 മണിക്ക് അരിതാലപ്പൊലി തുടർന്ന് നടയടച്ച് ഏഴാം ദിവസമാണ് പൂജയ്ക്കായി നടതുറക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}