പറപ്പൂർ ഐ യു ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാലത്ത് നടപ്പാക്കുന്ന വ്യത്യസ്ത പരിപാടികൾക്ക് തുടക്കമായി

പറപ്പൂർ: ഐ യു ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല പ്രവർത്തനങ്ങളായ ടെക് @സ്കൂൾ പ്രോജക്ട് , സന്തോഷത്തോടെ വളരാം വളർത്താം - രക്ഷിതാക്കൾക്കുള്ള പ്രത്യേക പരിശീലന പദ്ധതി, വീഡിയോ റീലുകൾ, ഗെയിമുകളിൽ പരിശീലനം എന്നിവക്കാണ് തുടക്കം കുറിച്ചത്.

ടെക്നോളജിയാൽ നിയന്ത്രിക്കപ്പെടുന്ന ഈ ലോകത്ത് മികച്ച ക്രിയേറ്റർമാരെയും ടെക്ക് സൈന്റിസ്റ്റുകളെയും സംരംഭകരെയും  വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ
സ്കൂൾ പഠനത്തോടൊപ്പം ടെക്നോളജിയെ അറിഞ്ഞ് പഠിക്കാൻ കുട്ടികൾക്ക് സൗകര്യമൊരുക്കാനും മാറുന്ന ലോകത്തെക്കുറിച്ച് ധാരണയുള്ള കരുത്തുറ്റ ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ പ്രോജക്ട് നടപ്പിലാക്കുന്നത്.
ടാൽ റോപ്പുമായി സഹകരിച്ച് ടെക് @ സ്കൂൾ പ്രോജക്ട് നടപ്പാക്കുന്ന ജില്ലയിലെ ആദ്യ സ്കൂളായി മാറിയിരിക്കുകയാണ് പറപ്പൂർ ഐ യു എച്ച് എസ് എസ്.

സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ നടത്തുന്ന കോട്ടക്കലിലെ ട്യൂൺലൈഫ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് രക്ഷിതാക്കൾക്ക് മൂന്ന് മാസം നീണ്ടുനിൽക്കുന്ന "സന്തോഷത്തോടെ വളരാം വളർത്താം" എന്ന സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നത്.
 
വെക്കേഷൻ സമയത്ത് രസകരമായ രീതിയിൽ പാഠഭാഗങ്ങൾ അവതരിപ്പിക്കുന്ന രണ്ടു മിനിറ്റിൽ താഴെയുള്ള വീഡിയോകൾ സോഷ്യൽ മീഡിയ വഴി കുട്ടികളിൽ എത്തിക്കുന്ന പദ്ധതിയാണ് മൂന്നാമത്തെയത്.

കളിയും കരുത്തും പദ്ധതിയുടെ ഭാഗമായി രാവിലെ എട്ടുമണി മുതൽ 11 മണി വരെ പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും ഹോക്കി,  ഫുട്ബോൾ എന്നീ ഗെയിമുകളിൽ പരിശീലനം നൽകുന്നതാണ് നാലാമത്തെ പദ്ധതി.

ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബാബു എം പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു, സ്കൂൾ മാനേജർ ടി മൊയ്തീൻകുട്ടി എന്ന കുഞ്ഞു അധ്യക്ഷതവഹിച്ചു. ന്യൂറോബിറ്റ്സ് ഡയറക്ടർ അഷ്‌ഹർ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ടി അബ്ദുൽ റഷീദ്, ഹെഡ്മാസ്റ്റർ എ മമ്മു,  പിടിഎ പ്രസിഡന്റ്‌സി ടി സലീം, ടിപി യൂസഫ്, ഷഫ്ന ഗഫൂർ, ടി സൈഫുന്നീസ,കെ ഷാഹുൽ ഹമീദ്, കെ മൻസൂർ, അർഷദ് അലി, സഫീർ ഒ പി അയ്യൂബ്, ഫുആദ് എന്നിവർ ആശംസകൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}