വേങ്ങര: ഒരുമാസത്തെ റമദാൻ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് രാജ്യമെങ്ങും വിശ്വാസികൾ ഈദുൽഫിത്തർ (ചെറിയ പെരുന്നാൾ) അത്യുത്സാഹപൂർവം ആഘോഷിച്ചു വരുന്നു. പെരുന്നാളിന്റെ മുഖ്യ അനുഷ്ഠാന കർമ്മമായ ഈദ് നമസ്കാരം രാജ്യമെങ്ങും വിശ്വാസികൾ രാവിലെത്തന്നെ ഈദ്ഗാ ഹുകളിലും പള്ളികളി ലുമായിസംഘടിപ്പിച്ചു.
വേങ്ങര ടൗൺ ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങരടൗൺ എ പി എച്ച് ഓഡിറ്റോറിയം ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഈദ് ഗാഹിൽ വെച്ച് നടന്ന പെരുന്നാൾ നമസ്കാരത്തിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടനേകം വിശ്വാസികൾ പങ്കെടുത്തു. പി കെ നൗഫൽ അൻസാരി ഈദ് നമസ്കാരത്തിന് നേതൃത്വം നൽകി. നമസ്കാരത്തിന്ശേഷം മധുരപല ഹാരങ്ങൾ പരസ്പരം കൈമാറി കൊണ്ട് വിശ്വാസികൾ സൗഹൃദം പങ്കിട്ടു.