ചാച്ചക്ക് നൂറാം ജന്മ ദിനത്തിന് പിറന്ന നാടിന്റെ ആദരം

ഊരകം: നൂറാമത് ജന്മ ദിനമാഘോഷിച്ച ഊരകം ഒകെഎം നഗർ സ്വദേശി കമ്മൂത്ത് ചങ്ങു വിന് (ചാച്ച) ജന്മ നാട് ആദരവ് നൽകി.
     
മധുരം വിളമ്പിയും പൊന്നാടയണിയിച്ചും ആഘോഷമാക്കിയ ചടങ്ങ് ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് കെ കെ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഊരകം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.ടി അബ്ദു സ്സമദ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ അസൈനാർ ഊരകം, കെ.ടി അബ്ദുൽ മജീദ്, കെ ചന്തു, അഡ്വ. എ.പി നിസാർ, എം ടി അലവി, കെ.ടി അസൈൻ, എം സൈതലവി, കെ.ടി അബ്ദു റഹിമാൻ, എൻ പി മുനീർ, എം ടി മുജീബ്, ടി.പി മുസ്തഫ, ടി ബഷീർ, സി ഉണ്ണി, എം ടി അബ്ദുറഹിമാൻ, ടി മൊയ്തീൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}