വേങ്ങര: ബിജെപി വേങ്ങര മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കുന്നുംപുറം എരണിപ്പടി ജസീറ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തി. ബിജെപി സംസ്ഥാന വക്താവ് അഡ്വ : ശ്രീപദ്മനാഭൻ ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദിജി നേതൃത്വം വഹിക്കുന്ന എൻ ഡി എ സർക്കാരിന്റെ മൂന്നാം ഊഴത്തിൽ കേരളത്തിൽ നിന്നുള്ള പ്രാതിനിധ്യം ഉണ്ടാവും.. അതുപോലെ മലപ്പുറവും ബിജെപി യ്ക്ക് ബാലികേറാമലയല്ല... ബിജെപി യുടെ കേരളത്തിലെ മുന്നേറ്റം മലപ്പുറത്തും പ്രതിഫലിക്കുമെന്നും കേന്ദ്ര സർക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികൾ തന്നെയാണ് കേരളത്തിലെയും മുന്നേറ്റത്തിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ആർട്ടിക്കിൾ 370 ന് വേണ്ടി ജീവത്യാഗം ചെയ്ത ശ്യാമപ്രസാദ് മുഖർജിയ്ക്കുള്ള സ്മരണാഞ്ജലിയായി 370 + എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനമാണ് ബിജെപി രാജ്യമൊട്ടുക്കും നടത്തിവരുന്നത്.
ബിജെപി മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ അധ്യക്ഷനായ കൺവെൻഷനിൽ പാലക്കാട് മേഖല ജനറൽ സെക്രട്ടറി എം പ്രേമൻ മാസ്റ്റർ, ജില്ല സെക്രട്ടറി പി സുബ്രഹ്മണ്യൻ, ജില്ല സെക്രട്ടറിയും വേങ്ങര മണ്ഡലം പ്രഭാരിയുമായ ദിനേശൻ മാസ്റ്റർ, സംസ്ഥാന കൗൺസിൽ അംഗം കെ വേലായുധൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി ജനാർദ്ദനൻ, എൻ കെ ശ്രീധർ, ന്യൂനപക്ഷമോർച്ച ജില്ല വൈസ് പ്രസിഡന്റ് ഡോ. സാബു നവാസ് തുടങ്ങിയവർ സംസാരിച്ചു.
മഹിളാമോച്ച മണ്ഡലം പ്രസിഡന്റ് കെ പി ബീന, ഒ ബി സി മോർച്ച മണ്ഡലം പ്രസിഡന്റ് എം ബിജു, എസ് സി മോർച്ച മണ്ഡലം പ്രസിഡന്റ് കെ പി സുരേഷ്ബാബു തുടങ്ങിയവർ സംബന്ധിച്ചു.