മലപ്പുറം: കേരള മദ്യ നിരോധന സമിതി 46-ാം സംസ്ഥാന സമ്മേളനം മെയ് 18 ശനിയാഴ്ച വേങ്ങരയിൽ നടക്കുന്നതിന്റെ പ്രചരണാർത്ഥം ഉബൈദുള്ള എം എൽ എ സമ്മേളന ബ്രോഷർ പ്രകാശനം ചെയ്തു.
ചടങ്ങിൽ ജില്ലാ പ്രസിഡന്റ് അസൈനാർ ഊരകം, ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് മനരിക്കൽ, തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി അലി മനോല തുടങ്ങിയവർ സംബന്ധിച്ചു.