മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമെന്ന് സാദിഖലി തങ്ങൾ;

മലപ്പുറം: മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമെന്ന് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സെയ്ദ് സാദിഖലി ശിഹാബ് തങ്ങൾ. യു.ഡി.എഫ് ഭരണത്തിൽ പ്ലസ് വൺ ബാച്ചുകൾ വർധിപ്പിച്ചിരുന്നു. ഈ വർഷം ബാച്ചുകൾ അനുവദിച്ചില്ലെങ്കിൽ സമരം ചെയ്യുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

വിജയശതമാനം അനുസരിച്ച് കുട്ടികൾക്ക് ഉപരിപഠനം നടത്താൻ സാധിക്കുന്നില്ല. ബാച്ചുകൾ അനുവദിക്കുക എന്നതാണ് ഏക പരിഹാരം. വിദ്യാഭ്യാസ പ്രതിസന്ധിയിൽ നിന്ന് കുട്ടികളെ സർക്കാർ രക്ഷപ്പെടുത്തണമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}