തിരൂരങ്ങാടി: ആം ആദ്മി പാർട്ടി അഖിലേന്ത്യാ കൺവീനർക്ക് ജാമ്യ ഹർജി ഇല്ലാതെ സുപ്രീംകോടതി ചരിത്രത്തിൽ ആദ്യമായി ജാമ്യം അനുവദിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് തിരൂരങ്ങാടി മണ്ഡലം അം ആദ്മി പാർട്ടി ചെമ്മാട് ടൗണിൽ കരി മരുന്ന് പ്രയോഗത്തിൻ്റെഅകമ്പടിയോടെ ആഹ്ലാദപ്രകടനം നടത്തി.
50 ദിവസത്തിന്ന് ശേഷം ജാമ്യ അപേക്ഷ പോലും നൽകാതെ ജയിൽ മോചിതനയതിൽ പെട്ടെന്ന് പെയ്ത മഴയും വകവെക്കാതെ പ്രവർത്തകർ സന്തോഷ പ്രകടനം നടത്തി. ജാമ്യം ജുഡീഷ്യറിയിലുള്ള വിശ്വാസത്തെയും ജനാധിപത്യത്തിൻ്റെ മരണമണി ഇന്ത്യയിൽ മുഴങ്ങിയിട്ടില്ല എന്നതിന്ന് തെളിവാണെന്നും വോട്ടെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളിൽ കേജ്രിവാളിന്റെ തിരിച്ചുവരവ് ഇന്ത്യ മുന്നണിക്ക് വൻവിജയസാധ്യത വർദ്ധിപ്പിക്കുമെന്നും ഫാസിസത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി അടിക്കാനായാണ് കേജരിവാൾ വരുന്നതെന്നും ആം ആദ്മി ഭാരവാഹികളായ പി ഒ ഷമീം ഹംസ അബ്ദുൽ റഹിം പൂക്കത്ത്, ഫൈസൽ ബക്കർ കുണ്ടുപുഴക്കൽ, മൂസ ജാറത്തിങ്ങൽ എന്നിവർ പ്രസംഗിച്ചു.
കുഞ്ഞിതു, മുഹമ്മദ് അലി, സാദിഖ് തെയ്യാല അക്ബർ കൊടിഞ്ഞി കമറുദ്ദീൻ പാണബ് , യൂസഫ്, ജലീൽ എന്നിവർ നേതൃത്വം നൽകി