വേങ്ങര: പറപ്പൂർ ശ്രീ കാട്ട്യേക്കാവ് ഭഗവതി കിരാത മൂർത്തി ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തോട് അനുബന്ധിച്ച് പ്രതിഷ്ഠാ ദിനത്തിൽ നൂറു കണക്കിന് സ്ത്രീ ഭക്തജനങ്ങൾ പൊങ്കാല സമർപ്പണം നടത്തി. രാവിലെ 10 മണിക്ക് ഭണ്ഡാര അടുപ്പിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മംഗലത്ത് മന ഉണ്ണികൃഷ്ണൻ നമ്പൂതിരി അഗ്നി പകർന്നു. തുടർന്ന് ക്ഷേത്രം മേൽശാന്തി വിഷ്ണുപ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പൊങ്കാല അടുപ്പുകളിൽ അഗ്നി പകർന്നു. തുടർന്ന് നാമജപങ്ങളോടെ പൊങ്കാല നൈവേദ്യം സ്ത്രീ ഭക്തജനങ്ങൾ തയ്യാറാക്കി.
ഭണ്ഡാര അടുപ്പിൽ തയ്യാറാക്കിയ നിവേദ്യം സമർപ്പിച്ച് ഉച്ച പൂജ കഴിഞ്ഞ ശേഷം തന്ത്രിയുടേയും മേൽശാന്തിയുടേയും കാർമികത്വത്തിൽ പുണ്യാഹം തളിച്ച് പൊങ്കാല നിവേദിച്ചു.
ചടങ്ങുകൾക്ക് ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ രവിനാഥ് ഇന്ദ്രപ്രസ്ഥം, ബോർഡ് അംഗങ്ങളായ വിശ്വനാഥൻ, സുരേഷ്കുമാർ, ബാബുരാജൻ ചിറയിൽ, ജയേഷ് പി എം, ആഘോഷസമിതി ഭാരവാഹികളായ സുകുമാരൻ, രവികുമാർ, രാധാകൃഷ്ണൻ,
ജയപ്രകാശ്, ജയരാജൻ, സജീവ്, മണികണ്ഠൻ, അനിൽകുമാർ, ശിവദാസൻ, മാതൃസമിതി ഭാരവാഹികളായ വിജയകുമാരി കാവുങ്ങൽ, ഉഷ സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.