വേങ്ങര: സൗഹൃദം റസിഡൻസ് അസോസിയേഷൻ പരപ്പൻചിന 2023-2024 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
എല്ലാ വിഷയങ്ങളിൽ എ പ്ലസ് നേടിയ വൈഗ എ കെ, ഫാത്തിമ റിഷാന, തേജസ് എ കെ, ഫാത്തിമ സജ എന്നിവരെ റിട്ടയേർഡ് എച്ച് എം ലക്ഷ്മി ടീച്ചർ, പാലച്ചിറമാട് സ്കൂൾ എച്ച് എം ഹരിദാസൻ മാഷ് എന്നിവർ കുട്ടികളെ അനുമോദിച്ചു.
പരിപാടിയിൽ സെക്രട്ടറി സുബ്രഹ്മണ്യൻ എ കെ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുബ്രഹ്മണൻ കെ അധ്യക്ഷത വഹിച്ചു. ട്രഷറർ വിജീഷ് കെ പി നന്ദി രേഖപ്പെടുത്തി.