ലഹരി വിരുദ്ധ ബോധവൽക്കരണ വാഹന ജാഥ സമാപിച്ചു

വേങ്ങര: കേരള മദ്യ നിരോധന സമിതി 46-ാം സംസ്ഥാന സമ്മേളന പ്രചരണാർത്ഥം മൂന്ന് ദിവസമായി ജില്ലയിൽ നടത്തിവന്ന ലഹരി വിരുദ്ധ ബോധവൽക്കരണ വാഹന ജാഥ വേങ്ങരയിൽ നടന്ന സ്വീകരണ സമാപന യോഗത്തോട് കൂടി സമാപിച്ചു.
    
മെയ് 18 ന് ശനിയാഴ്ച വേങ്ങരയിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വൻ വിജയമാക്കുന്നതിന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന ട്രഷറർ ജനാബ് സിദ്ധീഖ് മൗലവി അയിലക്കാട് അഭ്യർത്ഥിച്ചു.
 
പി പി എ ബാവ അദ്ധ്യക്ഷത വഹിച്ചു. വ്യപാരി വ്യാവസായി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എംകെ സൈനുദ്ദീൻ ഹാജി മുഖ്യ പ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റൻ അസൈനാർ ഊരകം, ടി മുഹമ്മദ് റാഫി, അഷ്റഫ് മനരിക്കൽ, അലി മനോല, ലൈല കെ.എ, സുനിത സി, റൈഹാനത്ത് ബീവി, നൗഫൽ ബാബു കൂരിയാട്, മൈമുന ടി.കെ, പി എച്ച് ഇസ്മയിൽ, നസീമ കക്കാട് തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}