പറപ്പൂർ കാട്ട്യേക്കാവ് ആറാട്ട് മഹോത്സവം സാംസ്‌കാരിക സഭ ബ്രഹ്മശ്രീ സുധീർ നമ്പൂതിരി ഉദ്ഘാടനം ചെയ്തു

വേങ്ങര: ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി പറപ്പൂർ കാട്ട്യേക്കാവ് ഭഗവതി കിരാതമൂർത്തി ക്ഷേത്രത്തിൽ വെച്ച് ചേർന്ന സാംസ്‌കാരിക സഭ ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ അരീക്കര മന സുധീർ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഡോക്ടർ ദമൻലാൽ മുഖ്യപ്രഭാഷണം നടത്തി. കാട്ട്യേക്കാവ് ദേവസ്വം ചെയർമാൻ രവിനാഥ് ഇന്ദ്രപ്രസ്ഥം അധ്യക്ഷത വഹിച്ചു. 

മുൻ ക്ഷേത്രസമിതി ഭാരവാഹിയും കെ എസ് ഇ ബി ഉദ്യോഗസ്ഥനുമായ പി കെ പ്രഭാകരൻ, എൻ സി സി ദേശീയ ക്യാമ്പിൽ സ്വർണമെഡൽ നേടിയ ആദർശ് അമ്പാടി എന്നിവരെ ക്ഷേത്ര ട്രസ്റ്റി ബോർഡിന് വേണ്ടി സുധീർ നമ്പൂതിരി ആദരിച്ചു.

വിവിധ ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ച് പ്രജീഷ് പണിക്കർ, കൃഷ്ണൻകുട്ടി, മോഹൻദാസ്, പി സി രവീന്ദ്രൻ, രാമചന്ദ്രൻ എന്നിവരെ ഡോക്ടർ ദമൻലാൽ ആദരിച്ചു. 
പി ജയരാജൻ, മാതൃസമിതി സെക്രട്ടറി ഉഷ സുരേന്ദ്രൻ, കൃഷ്ണൻ കുട്ടി, മോഹൻദാസ് എന്നിവർ സംസാരിച്ചു.

ട്രസ്റ്റിബോർഡ് അംഗങ്ങളായ സുരേഷ്കുമാർ, വിശ്വനാഥൻ, ബാബുരാജൻ, ജയേഷ് എന്നിവരും ആഘോഷസമിതി ഭാരവാഹികളായ ജയപ്രകാശ്, രാധാകൃഷ്ണൻ, സുകുമാരൻ, രവി, മണികണ്ഠൻ, മാതൃസമിതി പ്രസിഡന്റ് വിജയകുമാരി, ആഘോഷ, മാതൃ സമിതി അംഗങ്ങൾ, എന്നിവർ നേതൃത്വം നൽകി. ക്ഷേത്രത്തിൽ എത്തിയ സുധീർ നമ്പൂതിരിയെ ക്ഷേത്രം തന്ത്രി ഇൻ ചാർജ്ജ് ബ്രഹ്മശ്രീ മംഗലത്ത് മന ഉണ്ണികൃഷ്ണൻ നമ്പൂതിരി, മേൽശാന്തി വിഷ്ണു പ്രസാദ് നമ്പൂതിരി എന്നിവർ പൂർണ കുംഭം നൽകി സ്വീകരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}