കെജിരിവാളിന് ജാമ്യം: പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് മോദി സർക്കാറിനെ തിരിഞ്ഞുകൊത്തിയെന്നും അദ്ദേഹം ധീരപോരാളിയായി മാറിയെന്നും മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കെജിരിവാളിന് ജാമ്യം ലഭിച്ചതു സംബന്ധിച്ച് മാധ്യമങ്ങളേട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇൻഡ്യ മുന്നണിക്ക് വ്യത്യസ്തമായ മുന്നേറ്റം കാഴ്ചവെക്കാൻ കെജ്രിവാളിന്റെ നേതൃത്വത്തിൽ സാധിക്കും. ബി.ജെ.പി തോൽക്കാൻ പോവുന്നു എന്ന പ്രതീതിയിലാണ്. അതുകൊണ്ടാണ് ഭരണത്തിൽ നിന്ന് പുറത്തുപോവുന്ന പാർട്ടിയെ പോലെ മോദി സംസാരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഭരണത്തിലേറാൻ പോവുന്ന പാർട്ടിയുടേതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}