ഹോപ്പ് ഫൗണ്ടേഷന് പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി ഫണ്ട് കൈമാറി

പറപ്പൂർ: പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി പറപ്പൂർ ഹോപ്പ് ഫൗണ്ടേഷന് കീഴിലുള്ള പെയിൻ & പാലിയേറ്റീവ് സെന്ററിന് റംസാനിൽ സ്വരൂപിച്ച തുക കൈമാറി.

പാലിയേറ്റീവിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് ഭാരവാഹി സി കെ മുഹമ്മദ് അലി മാസ്റ്റർ, പാലിയേറ്റീവ് വൈസ് പ്രസിഡൻറ് എ പി മൊയ്തുട്ടി ഹാജിക്ക് ഫണ്ട് കൈമാറി.

ചടങ്ങിൽ പഞ്ചായത്ത് വാർഡ് മുസ്ലിം ലീഗ് നേതാക്കളായ പൂവൻ വളപ്പിൽ മമ്മുദു, മുസ്തഫ മച്ചിഞ്ചേരി, പാലിയേറ്റീവ് ഓഫീസ് അസിസ്റ്റൻറ് ഹനീഫ ടി.പി എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}