പുതിയങ്ങാടിയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചു

എ ആർ നഗർ: കുന്നുംപുറം സെക്ഷനിലെ പുതിയങ്ങാടിയിൽ കാരച്ചിന ട്രാൻസ്ഫോർമറിലെ ദീർഘകാലമായുള്ള ഓവർലോഡ് പരിഹരിക്കുന്നതിനായി പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചു. 

ദീർഘകാലമായുള്ള ട്രാൻസ്ഫോർമറിന്റെ ഓവർലോഡ് പരിഹരിക്കുന്നതിന് വേണ്ടി  സ്ഥാപിക്കുന്ന പുതിയ ട്രാൻസ്ഫോർമറിന്റെ സ്റ്റേ വയർ സ്വകാര്യ സ്ഥലത്ത് സ്ഥാപിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല.

അവസാനം ഉദാര മനസ്കനായ മച്ചു അലവി തന്റെ സ്ഥലത്ത് സ്റ്റേ സ്ഥാപിക്കാൻ അനുവാദം നൽകുകയും 20-05-2024 ന് കെ എസ് ഇ ബി ട്രാൻസ്ഫോർമർ സ്ഥാപിക്കുകയും ചെയ്തു.

സ്ഥലം ലഭ്യമാക്കുന്നതിന് വേണ്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസീസ് എ.പി യുടെ ദീർഘമായ പരിശ്രമവും ഉണ്ടായിരുന്നു.

മച്ചു അലവിയോടുള്ള നന്ദി സൂചകമായി ട്രാൻസ്ഫോർമറിന് 'മച്ചു ട്രാൻസ്ഫോർമർ' എന്ന് നാമകരണം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}