വേങ്ങര: ഗ്രാമപഞ്ചായത്ത്
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശുചീകരണ യജ്ഞത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. വരുംദിവസങ്ങളിൽ വാർഡ് ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ വാർഡ് തല ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.
ഇന്ന് നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളായ എ കെ സലിം, ആരിഫ മടപ്പള്ളി, കുറുക്കൻ മുഹമ്മദ്, അബ്ദുൽ മജീദ് മടപ്പള്ളി, നുസ്രത്ത് അമ്പാടൻ, അബ്ദുൽ ഖാദർ സിപി, പഞ്ചായത്ത് ജീവനക്കാരായ ജോസ് ജെ, മുബശ്ശിർ പഞ്ചിളി, വിനായക് ടി സി, രാജലക്ഷ്മി ടി, അർഷദ് അലി, ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസ്, JHI മാർ, ഹരിത കർമ്മ സേന പ്രവർത്തകർ ട്രോമാ കെയർ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കച്ചേരിപ്പടി ഗോൾഡ് സ്റ്റാർ ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.