തിരൂരങ്ങാടി: എ ആർ നഗർ പുകയൂർ-
യാറത്തും പടി റോഡിൽ കൊട്ടംചാലിൽ
കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു.
കുന്നുംപുറം ദാറുൽ ഷിഫ ആശുപത്രിക്ക്
സമീപത്തെ വളയങ്ങാടൻ മുഹമ്മദ്
അലിയുടെ മകൻ ഹിഷാം അലി (19) ആണ്
മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ
അറക്കൽ പുറായ കൊട്ടംചാലിൽ വെച്ചാണ്
അപകടം. പുതിയ പോർഷോ കാർ
ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നു
നാട്ടുകാർ പറഞ്ഞു. കുട്ടിയെ മദ്രസയിലേക്ക്
ബൈക്കിൽ കൊണ്ടുപോകുമ്പോഴാണ്
അപകടം. കൂടെയുണ്ടായിരുന്ന 5
വയസ്സുകാരിയായ കുട്ടിയെ പരിക്കുകളോടെ
മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടി
താലൂക്ക് ആശുപത്രിയിൽ.