ഹോപ്പ് ഫൗണ്ടേഷന് ഏഴാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി ഫണ്ട് കൈമാറി

പറപ്പൂർ: ഏഴാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി പറപ്പൂർ ഹോപ്പ് ഫൗണ്ടേഷന് കീഴിലുള്ള പെയിൻ & പാലിയേറ്റീവ് സെന്ററിന് റംസാനിൽ സ്വരൂപിച്ച തുക കൈമാറി.

പാലിയേറ്റീവിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി നല്ലൂർ ബഷീർ പാലിയേറ്റീവ് പ്രസിഡൻറ് സി. അയമുതു മാസ്റ്റർക്ക് ഫണ്ട് കൈമാറി.

ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളായ
കെ പി ഇബ്രാഹീം, എം കെ ഉനൈസ് വാഫി, 
ടി പി അനീസ്, എം കെ ഇബ്നു അബ്ബാസ്, പി മുഹമ്മദ് ശബാസ്, ഹുമൈദ്, പി അബ്ദുൽ ഫത്താഹ്, ബാസിത്ത് എം കെ, പാലിയേറ്റീവ് സെക്രട്ടറി വി.എസ് മുഹമ്മദ് അലി, ട്രഷറർ നല്ലൂർ മജീദ് മാസ്റ്റർ, വൈസ് പ്രസിഡൻറ് എ പി മൊയ്തുട്ടി ഹാജി, ഓഫീസ് അസിസ്റ്റൻറ് ഹനീഫ ടി.പി എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}