പറപ്പൂർ: പത്താം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി പറപ്പൂർ ഹോപ്പ് ഫൗണ്ടേഷന് കീഴിലുള്ള പെയിൻ & പാലിയേറ്റീവ് സെന്ററിന് റംസാനിൽ സ്വരൂപിച്ച തുക കൈമാറി.
പാലിയേറ്റീവിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ് ടി മുഹമ്മദ് മാസ്റ്റർ പാലിയേറ്റീവ് പ്രസിഡൻറ് സി. അയമുതു മാസ്റ്റർക്ക് ഫണ്ട് കൈമാറി.
പ്രസ്തുത ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി സിദ്ദീഖ് കുഴിപ്പുറം, പാലിയേറ്റീവ് സെക്രട്ടറി വി.എസ് മുഹമ്മദ് അലി, വൈസ് പ്രസിഡൻറ് എ പി മൊയ്തുട്ടി ഹാജി, ടി. സിദ്ദീഖ് മാസ്റ്റർ, ത്വയ്യിബ ടീച്ചർ, ഓഫീസ് അസിസ്റ്റൻറ് ഹനീഫ ടി.പി എന്നിവർ പങ്കെടുത്തു.