വേങ്ങര സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്ട്രേഷൻ സ്തംഭിച്ചു

വേങ്ങര സബ്ബ് രജിസ്റ്റർ ഓഫീസിൽ നെറ്റ് കണക്ഷന് തകരാറ് സംഭവിച്ചത് മൂലം ഇന്നത്തേക്ക് മൂന്ന് ദിവസമായി രജിസ്ട്രേഷൻ നടപടികൾ നടന്നിട്ട്. വേങ്ങര സബ്ബ് റജിസ്റ്റർ ഓഫീസിലേക്ക് നെറ്റ് കണക്ഷൻ ലഭിക്കുന്നത് വേങ്ങര ബ്ലോക്ക് ഓഫീസിൽ നിന്നും ആണ്. അവിടെ മോഡം തകരാറ് സംഭവിച്ചതാണ് എന്നാണ് കാരണമായി പറയപ്പെടുന്നത്. മൂന്ന് ദിവസമായി ആളുകൾ റജിസ്ട്രേഷൻ നടത്തുന്നതിന് വേണ്ടി വന്ന് മടങ്ങി പോകേണ്ട അവസ്ഥ തുടങ്ങിയിട്ട്. ആധാരങ്ങൾക്ക് പുറമെ ബാദ്ധ്യത സർട്ടിഫിക്കറ്റ്, സർട്ടിഫൈഡ് കോപ്പി എന്നിവയും ലഭിക്കാത്തതിനാൽ പൊതുജനം ആകെ പ്രയാസത്തിലാണ്. അധികാരികൾ മൗനം വെടിഞ് എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വേങ്ങരയിലെ ആധാരം എഴുത്ത്കാരായ പി.കെ.ഹനീഫ, ഖയ്യുംഹാജി, ബാബു, കമറുദ്ദീൻ, ശശി, ഷമീർ എന്നിവർ അഭിപ്രായപെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}