ഹോപ്പ് ഫൗണ്ടേഷന് പതിനൊന്നാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി ഫണ്ട് കൈമാറി

പറപ്പൂർ: പതിനൊന്നാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി പറപ്പൂർ ഹോപ്പ് ഫൗണ്ടേഷന് കീഴിലുള്ള പെയിൻ & പാലിയേറ്റീവ് സെന്ററിന് റംസാനിൽ സ്വരൂപിച്ച ചെയ്ത തുക കൈമാറി.

പാലിയേറ്റീവിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ പാലിയേറ്റീവ് പ്രസിഡൻറ് സി. അയമുതു മാസ്റ്റർക്ക് ഫണ്ട് കൈമാറി.

ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് ടി.പി അഷ്റഫ്, വാർഡ് മുസ്ലിം ലീഗ് നേതാക്കളായ ഒ.പി. ഹംസ, എ.കെ നാസർ മാസ്റ്റർ, സി.കെ ഫൈസൽ, സി. മുഹമ്മദലി,  പാലിയേറ്റീവ് ഭാരവാഹി മൊയ്തുട്ടി ഹാജി എന്നിവർ  പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}