വാശിയേറിയ തിരഞ്ഞെടുപ്പിൽ അസീസ് ഹാജി വീണ്ടും കെ വി വി ഇ എസ് പ്രസിഡന്റ്

വേങ്ങര: കെ വി വി ഇ എസ് വേങ്ങര യൂണിറ്റ് ദ്വൈവാർഷിക ജനറൽബോഡി യോഗവും 2024-2026 വർഷത്തേക്കുള്ള തെരഞ്ഞെടുപ്പും വേങ്ങര വ്യാപാരി ഓഡിറ്റോറിയത്തിൽ നടന്നു.

വ്യാപാരി സംസ്ഥാന വർക്കിംഗ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കുഞ്ഞാവു ഹാജി ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി എംകെ സൈനുദ്ദീൻ ഹാജി സ്വാഗത പ്രസംഗം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ കാടാമ്പുഴ മുഖ്യപ്രഭാഷണം നടത്തി
തുടർന്ന് ആദരിക്കൽ ചടങ്ങും ഭാരവാഹി തെരഞ്ഞെടുപ്പും
ടി കെ കുഞ്ഞിതുഹാജി സ്മാരക അവാർഡ് വിതരണവും നടന്നു.

ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് ആറുമണി വരെ വ്യാപാരികൾകടകൾ അടച്ച് യോഗത്തിൽ പങ്കാളികളായി.

ആവേശമായി ഭാരവാഹി തെരഞ്ഞെടുപ്പ് ഇഞ്ചോടിഞ്ച് പോരാട്ടം

വേങ്ങര വ്യാപാരി വ്യവസായിയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. മണ്ഡലം വൈസ് പ്രസിഡൻറ് യാസർ അറഫാത്ത് ആയിരുന്നു എതിർ സ്ഥാനാർത്ഥി. 5 വോട്ട് കൂടുതൽ നേടിയാണ് അസീസ് ഹാജി തിരഞ്ഞെടുക്കപ്പെട്ടത്. 4 വോട്ടുകൾ അസാധുവായി. ജില്ല പ്രസിഡൻറ് കുഞ്ഞാവു ഹാജി ഫല പ്രഖ്യാപനം നടത്തി.
 
കഴിഞ്ഞ 30 ലേറെ വർഷമായി ജനറൽ സെക്രട്ടറിയും 2022 മുതൽ പ്രസിഡൻറുമാണ് അസീസ് ഹാജി. യാസർ അറഫാത്ത് മുൻ യൂത്ത് വിംഗ് ജില്ല സെക്രട്ടറിയും യൂണിറ്റ് പ്രസിഡൻ്റും ആയിരുന്നു. നിലവിൽ വേങ്ങര യൂണിറ്റ് സെക്രട്ടറിയും മണ്ഡലം വൈസ് പ്രസിഡൻറും ആണ്.
 
ജില്ല ജനറൽ സെക്രട്ടറി കുഞ്ഞി മുഹമ്മദ്, ജില്ല ഭാരവാഹികളായ ബഷീർ കാടാമ്പുഴ, ബഷീർ കണിയാടത്ത്, നാസർ എന്നിവർ തിരഞ്ഞെടുപിന് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}