കന്നി നേട്ടം; നൂറിന്റെ നിറവിൽ പീസ് പബ്ലിക് സ്കൂൾ വേങ്ങര

വേങ്ങര: പീസ് പബ്ലിക് സ്കൂൾ  സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷാഫലത്തിൽ അസൂയാവഹമായ നേട്ടം കൈവരിച്ചു. പരീക്ഷ എഴുതിയ പതിനേഴ് വിദ്യാർത്ഥികളും ഉയർന്ന വിജയശതമാനം കരസ്ഥമാക്കിയപ്പോൾ 
മൂന്ന് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും ഫുൾ A1 നേടി നാഷണൽ ലെവൽ വിജയികളായി.

സ്കൂൾ ടോപ്പർ ആയി  ഫാത്തിമയും (96%), രണ്ടാം സ്ഥാനം മുഹമ്മദ് അബാനും (95%)മൂന്നാം സ്ഥാനം അഫ്റ സിദ്ദിക്കും(94.8%) കരസ്ഥമാക്കി.

അഞ്ച് കുട്ടികൾക്ക് 90 % മുകളിൽ മാർക്കും
അഞ്ച് വിദ്യാർത്ഥികൾക്ക് ഡിസ്റ്റിക്ഷനും, അഞ്ച് വിദ്യാർത്ഥികൾക്ക് ഫസ്റ്റ്ക്ലാസും രണ്ട് വിദ്യാർത്ഥികൾക്ക് സെക്കൻ്റ് ക്ലാസും  ലഭിച്ചു.

വിജയത്തിന്റെ വെള്ളിവെളിച്ചം വീശി പീസ് ചരിത്രത്തിൽ ഇടം നേടിയ പ്രഥമ ബാച്ചിനെയും നല്ലവരായ രക്ഷിതാക്കളെയും പ്രഗ്തഭരായ അധ്യാപകരെയും മധുരം നൽകി പ്രത്യേകം സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}