മലപ്പുറം: മഅദിൻ അക്കാദമിയുടെ നേതൃത്വത്തിൽ പ്രവാസി സംഗമവും ഹാജിമാർക്കുള്ള യാത്രയയപ്പും നടത്തി. സ്വലാത്ത് നഗറിൽ നടന്ന ഹാജിമാർക്കുള്ള പ്രാക്ടിക്കൽ ക്ലാസിനും യാത്രയയപ്പിനും മഅദിൻ ചെയർമാൻ ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ നേതൃത്വംനൽകി.
പ്രവാസികളായി തിരിച്ചെത്തുന്നവരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ വേണമെന്നും പ്രവാസികളുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശരാഷ്ട്രങ്ങളിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സ്‌നേഹവിരുന്ന്, പാരന്റിങ് ഗൈഡൻസ്, കരിയർ ഓറിയന്റേഷൻ, നസ്വീഹത്ത്, പ്രാർഥന തുടങ്ങിയവയും നടന്നു.
പരിപാടിയിൽ സമസ്ത ജില്ലാസെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി, സ്‌കൂൾ ഓഫ് ഖുർആൻ ഡയറക്ടർ അബൂബക്കർ സഖാഫി അരീക്കോട്, മഅദിൻ ദുബായ് പ്രസിഡന്റ് മുഹ്‌യുദ്ദീൻകുട്ടി സഖാഫി പുകയൂർ, യു.എ.ഇ. നാഷണൽ കമ്മിറ്റി സെക്രട്ടറി ജുനൈസ് സഖാഫി മമ്പാട്, ഐ.സി.എഫ്. ഖത്തർ നാഷണൽ സെക്രട്ടറി കരീം ഹാജി കാലടി, മഅദിൻ യു.എ.ഇ. നാഷണൽ സെക്രട്ടറി കബീർ, അൽഖസീം വൈസ് പ്രസിഡന്റ് ഏനു ഹാജി ബുറൈദ, മഅദിൻ ജിദ്ദ ഫിനാൻസ് സെക്രട്ടറി സി.കെ. യൂസുഫ് ഹാജി, മുഹമ്മദ് ഹാജി നെല്ലിക്കുത്ത് തുടങ്ങിയവർ പ്രസംഗിച്ചു.