വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ കടുത്ത മത്സരം: പിരിമുറക്കങ്ങൾക്കൊടുവിൽ അസീസ് ഹാജിക്ക് വിജയം

വേങ്ങര: വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് തിരഞ്ഞെടുപ്പിൽ ഇലക്ഷനിലൂടെ പുതിയ പ്രസിഡൻറായി പി. അബ്ദുൽ അസീസ് ഹാജി തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വേങ്ങര വ്യാപാരി വ്യവസായിയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. മണ്ഡലം വൈസ് പ്രസിഡൻറ് യാസർ അറഫാത്ത് ആയിരുന്നു എതിർ സ്ഥാനാർത്ഥി.  5 വോട്ട് കൂടുതൽ നേടിയാണ് അസീസ് ഹാജി തിരഞ്ഞെടുക്കപ്പെട്ടത്. 4 വോട്ടുകൾ അസാധുവായി. 

ജില്ല പ്രസിഡൻറ് കുഞ്ഞാവു ഹാജി ഫല പ്രഖ്യാപനം നടത്തി. കഴിഞ്ഞ 30 ലേറെ വർഷമായി ജനറൽ സെക്രട്ടറിയും 2022 മുതൽ പ്രസിഡൻറുമാണ് അസീസ് ഹാജി. യാസർ അറഫാത്ത് മുൻ യൂത്ത് വിംഗ് ജില്ല സെക്രട്ടറിയും യൂണിറ്റ് പ്രസിഡൻ്റും ആയിരുന്നു. നിലവിൽ വേങ്ങര യൂണിറ്റ് സെക്രട്ടറിയും മണ്ഡലം വൈസ് പ്രസിഡൻറും ആണ്.
   
ജില്ല ജനറൽ സെക്രട്ടറി കുഞ്ഞി മുഹമ്മദ്, ജില്ല ഭാരവാഹികളായ ബഷീർ കാടാമ്പുഴ, ബഷീർ കണിയാടത്ത്, നാസർ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}