വേങ്ങര: കടുത്ത വരൾച്ചയിൽ നാട് കൊടുമ്പിരി കൊള്ളുമ്പോൾ പുറത്തേക്ക് ടാങ്കർ ലോറികളിൽ വെള്ളം വിൽപന നടത്തുന്ന വാട്ടർ അതോറിറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് വേങ്ങര ചേറൂർ റോഡ് മിനി വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റിന്റെ ഗേറ്റിന് പൂട്ടിട്ട് പ്രതിഷേധം രേഖപ്പെടുത്തി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മത്,
സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയ്മാൻ എ.കെ സലീം, പഞ്ചായത്ത് അംഗങ്ങളായ കുറുക്കൻ മുഹമ്മത്, സി.പി അബ്ദുൾ ഖാദർ, മജീദ് മടപ്പള്ളി, ഉണ്ണികൃഷ്ണൻ എം.പി, റഫീഖ് മൊയ്തീൻ ചോലക്കൻ, വേങ്ങര ജലനിധി ഭാരവാഹികളായ എൻ ടി മുഹമ്മദ് ഷരീഫ് ഹാജി,
കരീം ഹാജി വടേരി, അമീർ മനാട്ടി, മുഹമ്മത് കുഞ്ഞി പറങ്ങോടത്ത്, സഹീർ അബ്ബാസ് നടക്കൽ, സ്റ്റാഫ് അംഗങ്ങളായ ഇർഷാദ് കല്ലൻ, ഫസ്‌ലു
സൽമാൻ, ശിഹാബ് തുടങ്ങിയവർ പ്രതിഷേധത്തിന്റെ ഭാഗമായി സംബന്ധിച്ചു.