വേങ്ങര: വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും എസ് വൈ എസ് വേങ്ങര സോൺ സാംസ്കാരികം സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന എജ്യൂ എക്സ്പോയുടെ ബ്രോഷർ പ്രകാശനം വേങ്ങര എസ് ഐ രാധാകൃഷ്ണൻ നിർവഹിച്ചു.
മെയ് 19ന് വേങ്ങര സബാഹ് സ്ക്വയറിലാണ് വിദ്യാഭ്യാസ പ്രദർശനം നടക്കുക. എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പങ്കെടുക്കാം. പ്രമുഖ കരിയർ കൗൺസിലർമാർ, വിദ്യാഭ്യാസ വിദഗ്ധർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. അഫ്സൽ എ കെ, ഡോ. മുഹമ്മദ് അലി, ശാഹുൽ ഹമീദ് എന്നിവർ സംബന്ധിച്ചു.