ഇരിങ്ങല്ലൂർ: ഇത്തവണത്തെ പ്ലസ് ടു റിസൾട്ടിൽ പകുതിയിലധികം വിദ്യാർത്ഥികൾ 90 % ത്തിന് മുകളിൽ മാർക്ക് നേടി നൂറു ശതമാനം വിജയം കരസ്ഥമാക്കിയതിന്റെ ആഘോഷ പരിപാടി ഇബ്നു സീന കാമ്പസിൽ നടന്നു. പി കെ എം സഖാഫി ഇരിങ്ങല്ലൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടർ ഒ കെ അബ്ദുൽ മുജീബ് അഹ്സനി സ്വാഗതവും ഫൗണ്ടർ ആൻഡ് സി ഇ ഒ ഡോ അബ്ദുൽ ഹസീബ് അഹ്സനി നന്ദിയും പറഞ്ഞു.
ഇസ്ലാമിക അന്തരീക്ഷത്തിൽ എൻട്രൻസ് കോച്ചിങ് സൗകര്യത്തോടെയുള്ള ഹയർ സെക്കണ്ടറി സയൻസ് റെസിഡൻഷ്യൽ കാമ്പസായ ഇബ്നു സീനയിലേക്ക് അടുത്ത അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ ഇതിനകം ആരംഭിച്ചിട്ടുണ്ട്. പത്താം ക്ലാസിൽ ഉന്നതവിജയം നേടിയവർക്ക് സ്കോളർഷിപ്പ്, എൻട്രൻസ് ഫാക്വൽറ്റികൾ നയിക്കുന്ന ക്ലാസ്സ്, A/C ഹോസ്റ്റൽ & ക്ലാസ് റൂം, റെഗുലർ ക്ലാസിനൊപ്പം NEET എൻട്രൻസ് കോച്ചിംഗ്,
സൈനിയ്യ ഇസ് ലാമിക ബിരുദം, നിരന്തര മൂല്യനിർണയം, Parent App & Learning App,Sina student's cafe, Motivational sessions എന്നിവയും ഇബ്നു സീന കാമ്പസിലെ പ്രത്യേകതകളാണ്.