വേങ്ങര സായംപ്രഭാ ഹോമിൽ മുതിർന്ന പൗരന്മാർക്ക് മുണ്ടിയൻ തടത്തിന്റെ ആശ്വാസ തണുപ്പ്

വേങ്ങര: കൊടും ചൂടിൽ വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭയിൽ വരുന്നവർക്ക്  ആശ്വാസവുമായി വേങ്ങര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുണ്ടിയാൻ തടം വാട്സപ്പ് ഗ്രൂപ്പ്, ഗ്രൂപ്പിന്റെ സഹായത്താൽ ഹോമിൽ എ സി സ്ഥാപിച്ചു.

എസിയുടെ സ്വിച്ച് ഓൺ കർമ്മം  പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസലിന്റെ അധ്യക്ഷതയിൽ ഹോമിൽ ഹാജറായവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ കുഞ്ഞുട്ടി എന്ന വേലായുധൻ നിർവഹിച്ചു.

പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കെ സലീം, വാർഡ് മെമ്പർമാരായ റഫീഖ് മൊയ്തീൻ, അബ്ദുൽ കരീം, ഗ്രൂപ്പ് അഡ്മിന്മാരായ സക്കീർ വേങ്ങര, മീരാൻ, ദിലീപ്  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഗ്രൂപ്പിന്റെ ചീഫ് അഡ്മിൻ  ഇക്ബാൽ പുല്ലൻപലവൻ വിദേശത്തുനിന്ന് ഓൺലൈനിൽ ആശംസ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}