ഹോപ്പ് ഫൗണ്ടേഷന് പത്തൊമ്പതാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി ഫണ്ട് കൈമാറി

പറപ്പൂർ: പത്തൊമ്പതാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി പറപ്പൂർ ഹോപ്പ് ഫൗണ്ടേഷന് കീഴിലുള്ള പെയിൻ & പാലിയേറ്റീവ് സെൻററിന് റംസാനിൽ സ്വരൂപിച്ച തുക കൈമാറി.

പാലിയേറ്റീവിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് സീനിയർ നേതാവ് എം കെ കുഞ്ഞീതി പാലിയേറ്റീവ് പ്രസിഡൻറ് സി. അയമുതു മാസ്റ്റർക്ക് ഫണ്ട് കൈമാറി.

ചടങ്ങിൽ വാർഡ് മെമ്പർ ബാവ, മുസ്ലിം ലീഗ് ഭാരവാഹികളായ അഷ്റഫ് മാസ്റ്റർ പി.കെ., ഷാജഹാൻ തേക്കിൽ, ജാഫർ സാദിഖ് തോട്ടുങ്ങൽ,  പാലിയേറ്റീവ് ഭാരവാഹി മൊയ്തുട്ടി ഹാജി എന്നിവർ  പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}