പറപ്പൂർ ഐ.യു.എച്ച്. എസിന് അബ്ദുറഹ്മാൻ സാഹിബ് ട്രസ്റ്റിന്റെ ആദരം

പറപ്പൂർ: തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂളിനെ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക ട്രസ്റ്റ് ആദരിച്ചു. മാനേജർ ടി.മൊയ്തീൻ കുട്ടി, സെക്രട്ടറി ടി.ഇ മരക്കാരുട്ടി ഹാജി, വൈസ് പ്രസിഡൻറ് ടി.ഇ കുഞ്ഞിപ്പോക്കർ, പ്രധാനാധ്യാപകൻ എ മമ്മു മാസ്റ്റർ എന്നിവർ ഭാരവാഹികളിൽ നിന്ന്  ഉപഹാരം ഏറ്റുവാങ്ങി.

അനുമോദന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.അംജദ ജാസ്മിൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ മൂസ എടപ്പനാട്ട് അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പാൾ ടി.അബ്ദുറഷീദ്, സി.അബ്ദുൽ അസീസ്, ഇ.കെ സുബൈർ, പി.മുഹമ്മദ് അഷ്റഫ്, സി.പി അബ്ദുറഷീദ്, മൂഴിക്കൽ ബാവ, ട്രസ്റ്റ് ഭാരവാഹികളായ കെ.എ റഹീം, കാപ്പൻ നാസർ, സി. കുഞ്ഞമ്മദ് മാസ്റ്റർ, ടി.ഇ സുലൈമാൻ, മുഹമ്മദ് തുപ്പിലിക്കാട്ട്, ദേവരാജൻ, കെ.സി യാസർ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}