പറപ്പൂർ: പറപ്പൂർ യുവജനസംഘം വായനശാലയുടെയുടെ നേതൃത്വത്തിൽ കോംട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ കണ്ണ്പരിശോധയും, തിമിരനിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. മുന്നൂറിലധികം പേർ പങ്കെടുത്ത ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം നാസർപറപ്പൂർ ഉദ്ഘാടനം ചെയ്തു. മൂസ്സ എടപ്പിനാട്ട് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഉമൈബ ഊർശ്ശമണ്ണിൽ, ഭാരവാഹികളായ അസൈനാർ മാസ്റ്റർ,പാക്കട ബഷീർ, മുൻ ബി.ഡി.ഒ കുഞ്ഞീതുട്ടി, മാനു തുമ്പത്ത്, സൈനുദ്ധിൻ ആലി, കണ്ണാശുപത്രി കോ-ഓഡിനേറ്റർ ഷിജുകുമാർ, അബ്ബാസ് അലി, ഷാജി പി.പി, റിയാസ് എടയാടൻ, റഹിം കാഞ്ഞിരക്കോടൻ, കെ.ടി ബക്കർ, അബ്ബാസ് നടുത്തൊടിക എന്നിവർ സംസാരിച്ചു.