വേങ്ങര: ഫ്രറ്റേണിറ്റി മൂവ്മെൻറ് വേങ്ങര മണ്ഡലം കമ്മിറ്റിയുടെ കീഴിൽ പ്ലസ് ടു പൂർത്തികരിച്ച വിദ്യാർത്ഥികൾക്കായി ഹയർസെക്കൻഡറി കോൺഫറൻസ് സംഘടിപ്പിച്ചു. കക്കാടംപുറം ഗൈഡൻസ് സെൻററിൽ വച്ച് നടന്ന പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് ജംഷീൽ അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു.
നാലുവർഷ ഡിഗ്രി ഓറിയന്റേഷൻ,കരിയർ ഗൈഡൻസ്, കേരളത്തിലെ കോളേജുകളിലേക്ക് ഒരാമുഖം തുടങ്ങിയ വിഷയങ്ങളിൽ സെഷനുകൾ നൽകി.
മണ്ഡലം സെക്രട്ടറി ഇർഫാൻ വലിയപറമ്പ് സ്വാഗതം പറഞ്ഞു.നിഹാദ് പി.പി അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് ഹമീദ് മാസ്റ്റർ പരിപാടിയുടെ സമാപനം നിർവഹിച്ചു.
മണ്ഡലം കമ്മിറ്റി അംഗങ്ങളായ അജ്മൽ,ഷമീം,ബാസിമ യൂസുഫ്,മിസ്‌വിൻ അരീക്കൻ,അബ്ദുല്ല ഹനീഫ്,നഫ്‌ല, സജ്ജാദ് തുടങ്ങിയവർ കോൺഫറൻസിന് നേതൃത്വം നൽകി.