വേങ്ങര: ചേറൂർ റോഡിലുള്ള മനാറുൽഹുദാ അറബിക് കോളേജിൽ പ്രവർത്തിക്കന്ന മനാറുൽഹുദാ ബനാത്ത്ഹിഫ്ള് കോളേജിൽ പഠിച്ച ആദ്യ ഹാഫിളായി സമ്പൂർണ്ണ വിജയവുമായി തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ മൻഗളപുരം സ്വദേശി തോഹ സലാഹുദ്ദീൻ, ഷജീനബീഗം ദമ്പതിമാരുടെ മകനായ അനസ് ബിൻ തോഹ(12 വയസ്സ്) പരിശുദ്ധ ഖുർആൻ പൂർണമായും മനപ്പാഠമാക്കി കൊണ്ടാണ് ഹാഫിള് എന്ന ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്.
മനാറുൽഹുദാ അറബിക് കോളേജ് കോൺഫൻസ് ഹാളിൽ നിറഞ്ഞ സാന്നിധ്യത്തിൽ നടന്നപാരൻസ് മീറ്റിങ്ങിൽവെച്ച് മനപ്പാഠമാക്കിയ പരിശുദ്ധ ഖുർആന്റെ അവസാന ഭാഗം പാരായണം ചെയ്തു കൊണ്ടാണ് 12 വയസ്സുകാരനായ അനസ് ബിൻ താഹയെ ഹാഫിളായി ഖുർആൻ അക്കാദമി ഡയറക്ടർ ബാദുഷ ബാഖവി പ്രഖ്യാപിച്ചു. വേങ്ങര ലൈവ്. തുടർന്ന് മനാറുൽഹുദാ അറബി കോളേജ് പ്രിൻസിപ്പാൾ നസീറുദ്ദീൻ റഹ്മാനി അനസിനുള്ള ഉപഹാരം സമർപ്പിച്ചു.
ഹിഫ്ള് കോളേജിലെ പ്രധാന അധ്യാപകൻ മുഹമ്മദ്ഫവാസ് ഐനീ, നിസാമുദ്ദീൻ ഹസനി, ഇഹ്സാൻ ഹിലാഹി ഉബൈദി. തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.