പറപ്പൂർ: കാലവർഷം അടുത്ത് വന്ന സാഹചര്യത്തിൽ പകർച്ച രോഗങ്ങൾ പടർന്നു പിടിക്കാതെ നോക്കാൻ ആരോഗ്യവകുപ്പും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ശക്തമായ ഇടപെടൽ നടത്താൻ തയ്യാറാകണമെന്നും, ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ, യുവജന സന്നദ്ധ പ്രവർത്തകർ എന്നിവരുടെ യോഗം വിളിച്ചു പ്രവർത്തനം ഏകോപിക്കാൻ നടപടി സ്വീകരിച്ചു ഉടൻ ഇടപെടൽ നടത്താൻ നടപടി സ്വീകരിക്കണമെന്ന് പറപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
യോഗങ്ങളിലും, വാർത്തകളിലും മാത്രമായി ഒതുങ്ങാതെ, ശുചിത്വ പ്രവർത്തനം നടത്തുന്നതിൽ വീഴ്ച വരാതെ കുറ്റമറ്റ രീതി ഉറപ്പ് ആക്കണം എന്നും യോഗം അഭിപ്രായപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നാസർ പറപ്പൂർ അധ്യക്ഷനായ യോഗം . ഡി സി സി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത് ഉത്ഘാടനം ചെയ്തു. യോഗത്തിൽ എൻ പി. അസൈനാർ,റഹീം കുഴിപ്പുറം, എം ഹാരിസ് മാനു, നെല്ലിയാളി ഹുസൈൻ, പി കെ റഹീസ്,യു ഇസ്മായിൽ ബാവ, പ്രമോദ് കൊളത്തുപറമ്പ്, രാജീവ് ഒതുക്കുങ്ങൽ, സി എച്ച്.അബ്ബാസ് എന്നിവർ പ്രസംഗിച്ചു.