മേനനക്കൽ സാംസ്കാരിക വേദി വിജയികളെ അനുമോദിച്ചു

വേങ്ങര: കണ്ണമംഗലം മേനനക്കൽ സാംസ്കാരിക വേദി(MCF) എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ ഗവൺമെന്റ് തസ്തികയിൽ ജോലിയിൽ പ്രവേശിച്ച ഉദ്യോഗാർത്ഥികളെയും എൽഎസ്എസ്, യുഎസ്എസ് പരീക്ഷയിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. പ്രശസ്ത സിനിമ ഗായകൻ ജിതിൻ രാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇകെ ഫഹദ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ കൈമാറി ചടങ്ങിൽ അദ്ദേഹം ആടുജീവിത എന്ന സിനിമയിലൂടെ  ആലപിച്ച പെരിയോന റഹ്മാനെ എന്ന ഗാനം പാടി സദസ്സ് ഏറ്റെടുത്തു. ജിതിൻ രാജിന് സാംസ്കാരിക വേദിയുടെ ഉപഹാരം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ സി അനൂപ് കൈമാറി. സി സംഗീത ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.

കെ പി സന്തോഷ്, പി പി മിഷാൽ, എപി സുധീഷ്, ബദ്ദറുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി സി രഞ്ജിത്ത് സ്വാഗതവും എ ജാസിർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}