വേങ്ങര: എസ് വൈ എസ് വേങ്ങര സോൺ കമ്മിറ്റി വിസ്‌ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി )യുമായി സഹകരിച്ച് സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രദർശനം 'വേങ്ങര എഡ്യൂ എക്സ്പോ' സമാപിച്ചു. വേങ്ങര സബാഹ് സ്ക്വയറിൽ നടന്ന പ്രദർശനത്തിൽ 500ലേറെ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ മൻസൂർ കോയ തങ്ങൾ പ്രദർശനം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സോൺ പ്രസിഡണ്ട് കെ പി യൂസുഫ് സഖാഫി കുറ്റാളൂർ അധ്യക്ഷത വഹിച്ചു.
പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം സബാഹ് കുണ്ടുപുഴക്കൽ നിർവഹിച്ചു. ഐ പി ബി ബുക്ക് ഫെയർ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി സഫീർ ബാബു ഉദ്ഘാടനം ചെയ്തു. വേങ്ങര പഞ്ചായത്ത് അംഗം ചോലക്കൻ റഫീഖ് മൊയ്‌തീൻ, സോൺ സെക്രട്ടറിമാരായ കെ എ റഷീദ്, എ കെ അഫ്സൽ , ഡോ. മുഹമ്മദലി, ഡിവിഷൻ സെക്രട്ടറി ഇബ്രാഹിം ഫാസിൽ പ്രസംഗിച്ചു. സി കെ എം റഫീഖ്, പ്രൊഫ. സാബു കെറസ്തം, സി ജാഫർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ അനുമോദിച്ചു.
മെഡിക്കൽ, എൻജിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നിയമം, അധ്യാപനം, ടെക്നിക്കൽ മേഖലകൾ, കേന്ദ്ര -വിദേശ യൂണിവേഴ്സിറ്റികൾ, സയൻസ്, ആർട്സ് വിഷയങ്ങളുടെ ഉപരിപഠന സാധ്യതകൾ, മത്സര പരീക്ഷകൾ തുടങ്ങി വിവിധ മേഖലകളെ കുറിച്ച് കരിയർ വിദഗ്ധർ വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.