വേങ്ങര: കോയപ്പാപ്പ ആണ്ടുനേർച്ചയോട് അനുബന്ധിച്ചു വേങ്ങര ടൗൺ പൗരസമിതി സൗജന്യമായി കുടിവെള്ളം വിതരണം ചെയ്‌തു.
പൗരസമിതി പ്രസിഡന്റ് എം കെ റസാഖിന്റെ അധ്യക്ഷതെയിൽ പൗര പ്രമുഖനായ ആസിം കോയ തങ്ങൾ (പാറയിൽ കുഞ്ഞു), രാഷ്ട്രീയ പ്രവർത്തകനും സാമൂഹികസാംസ്‌കാരിക രംഗങ്ങളിലെ നിറസാനിധ്യവുമായ മുരളി ചെറുകുറ്റിപുറത്തിന് കുടിവെള്ള ബോട്ടിൽ നൽകി ഉദ്ഘാടനം ചെയ്‌തു.
പരിപാടിയിൽ എം ടി കരീം, എ കെ ഹംസ, എം ടി മുഹമ്മദലി, പാപ്പാലി അയമുദ് ഹാജി, മർജാൻ ഫൈസൽ, നാലകത്തു കുഞ്ഞലവി, പി എ ബാവ, നല്ലാടാൻ മുഹമ്മദ്, അലങ്കാർ മോഹൻ തുടങ്ങിയവർ പങ്കെടുത്തു. പി കെ ഉമ്മറുട്ടി സ്വാഗതവും സി എച് സൈനുദ്ധീൻ നന്ദിയും പറഞ്ഞു.