കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ ആത്മകഥ പ്രീ പബ്ലിക്കേഷൻ ബുക്കിംഗിന് പ്രൗഢമായ തുടക്കം

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ ആത്മ കഥ "വിശ്വാസ പൂർവ്വം" യുടെ പ്രീ പബ്ലിക്കേഷൻ ബുക്കിംഗിന് ഈസ്റ്റ് ജില്ലയിൽ പ്രൗഢമായ തുടക്കം. ബുക്കിംഗിൻ്റെ ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി നിർവ്വഹിച്ചു. മഅ്ദിൻ അക്കാദമിയിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട്  ടി.മുഈനുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. മഞ്ഞപ്പറ്റ ഐ.സി.എസിൽ വെച്ച് സമസ്ത കേന്ദ്ര ദശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ ബുക്കിംഗിൽ പങ്കാളിയായി. 

ജില്ലാ ഭാരവാഹികളായ സി.കെ.ശക്കീർ,ടി.സിദ്ദീഖ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി, സൈദ് മുഹമ്മദ് അസ്ഹരി, എം.ദുൽഫുഖാർ സഖാഫി, പി.യൂസുഫ് സഅദി, മുജീബ് റഹ്‌മാന്‍ വടക്കേമണ്ണ, ഡോ.എം.അബ്ദു റഹ്മാൻ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}